സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ; പെരിയ, വഖഫ് വിഷയങ്ങൾ ചർച്ചയാകും
By സമകാലിക മലയാളം ഡെസ്ക് | Published: 03rd December 2021 08:25 AM |
Last Updated: 03rd December 2021 08:25 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പെരിയ ഇരട്ടക്കൊലപാതകക്കേസ്, വഖഫ് ബോർഡ് പ്രശ്നം തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും. പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും.
പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ സിബിഐ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ സിപിഎം പ്രതിരോധത്തിലാണ്. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സമസ്ത പിന്മാറിയത് സിപിഎമ്മിന് ആശ്വാസകരമാണ്.
വിഷയം ആളിക്കത്തിക്കാനുള്ള ലീഗ് നീക്കമാണ് സമസ്തയുടെ പിന്മാറ്റത്തോടെ ദുർബലമായത്. ഈ സാഹചര്യത്തിൽ വഖഫ് പ്രശ്നത്തിലെ തുടർനടപടികൾ സിപിഎം ചര്‍ച്ചചെയ്‌തേക്കും. കോടിയേരി ബാലകൃഷ്ണന്‍ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് യോഗം പരിഗണിക്കുമോ എന്നതും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തെ ശ്രദ്ധേയമാക്കുന്നു.