ഐഎംഎഫ് തലപ്പത്തേക്ക് ഗീതാ ഗോപിനാഥ്; ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേൽക്കും 

ജ്യോഫ്റി ഒകമോട്ടോ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പദവിയിലേക്ക് ​ഗീത എത്തുന്നത്
ഗീത ഗോപിനാഥ്
ഗീത ഗോപിനാഥ്

വാഷിങ്ടൻ: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന മലയാളിയായ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യ നിധി ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ആകും. ഐഎംഎഫ് ചീഫ് ഇക്കോണമിസ്റ്റ് ആണ് നിലവിൽ ഗീത ഗോപിനാഥ്. നിലവിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറർ ജ്യോഫ്റി ഒകമോട്ടോ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പദവിയിലേക്ക് ​ഗീത എത്തുന്നത്. അടുത്തവർഷം ആദ്യത്തോടെ ഗീത ചുമതലയേൽക്കും. 

"പുതിയ പദവിക്ക് ഏറെ അനുയോജ്യ"യാണ് ഗീതയെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോർജീവ പറഞ്ഞു. ചീഫ് എക്കണോമിസ്റ്റ് എന്നതിനോടൊപ്പം ഐഎംഎഫിൻറെ ഗവേഷക വിഭാഗം ഡയറക്ടറുടെ ചുമതലയും ഗീതയ്ക്കുണ്ടായിരുന്നു. 2018 ഒക്ടോബറിലാണ് ​ഗീത ഐഎംഎഫിന്റെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയത്. 

2016 ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സ്ഥാനമേറ്റെടുത്ത ഗീത ഈ പദവി രാജിവച്ചാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും ഗീതാ ഗോപിനാഥിന് യുഎസ് പൗരത്വമാണുള്ളത്. ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും വാഷിങ്ടൺ സർവ്വകാലശാലയിൽ നിന്നുമായി എംഎ ബിരുദവും കരസ്ഥമാക്കിയ ഗീത ജനുവരിയിൽ ഹാർവാർഡ് സർവകലാശാലയിലെ തന്റെ ജോലിയിലേക്ക് മടങ്ങേണ്ടതായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com