പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചയാള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; വ്യാജപരാതിയെന്ന് നാട്ടുകാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2021 09:16 AM  |  

Last Updated: 03rd December 2021 09:16 AM  |   A+A-   |  

palpandi

പാൽപാണ്ടി/ ടെലിവിഷൻ ദൃശ്യം

 

മൂന്നാര്‍: പോക്‌സോ കേസില്‍ പ്രതിയായ ആളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ ന്യൂ കോളനി സ്വദേശി പി പാല്‍പാണ്ടി (56) ആണ് മരിച്ചത്. കേസില്‍ കോടതിയില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് സമന്‍സ് ലഭിച്ചിരുന്നു. 

ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.പാല്‍പാണ്ടി നിരപരാധിയാണെന്നും പീഡനം സംബന്ധിച്ച് വ്യാജപരാതി നല്‍കി കേസില്‍ കുടുക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി പാല്‍പാണ്ടിയുടെ അയല്‍വാസികള്‍ പൊലീസില്‍ പരാതി നല്‍കി. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.  

ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ഒക്ടോബറിലാണ് പാല്‍പാണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 3 മാസം ജയിലില്‍ കിടന്ന ശേഷം പാല്‍പാണ്ടി  ജാമ്യത്തില്‍ പുറത്തിറങ്ങി. പാല്‍പാണ്ടിക്ക് എതിരായ പീഡനക്കേസ് സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണെന്നും മക്കളും മരുമക്കളും ചേര്‍ന്ന് ഇദ്ദേഹത്തെ പല തവണ മര്‍ദിച്ചിരുന്നതായും അയല്‍വാസികളായ 56 പേര്‍ ചേര്‍ന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.