പണമിടപാട് സംബന്ധിച്ച് തര്‍ക്കം; മലപ്പുറത്ത് യുവാവ് സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2021 07:22 PM  |  

Last Updated: 04th December 2021 07:22 PM  |   A+A-   |  

murder

പ്രതീകാത്മക ചിത്രംമലപ്പുറം: മക്കരപ്പറമ്പില്‍ യുവാവ് സഹോദരി ഭര്‍ത്താവിനെ കുറുവ വറ്റലൂര്‍ സ്വദേശിതുളുവത്ത് ജാഫര്‍ (36) ആണ് കൊല്ലപ്പെട്ടത്. ജാഫര്‍ ഭൂമിക്കച്ചവടം നടത്തി വരികയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചാതാണെന്നാണ് സൂചന. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെ മക്കരപ്പറമ്പ് അമ്പലപ്പടിവറ്റലൂര്‍ ഇപ്പാത്ത്പടി പാലത്തില്‍ വെച്ചാണ് ജാഫറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യാ സഹോദരന്‍ വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുറൗഫ് (41) ആണ് വെട്ടിയത്. 

ഇയാള്‍ മറ്റൊരു മോഷണക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി ഭാഗത്തേക്ക് വാഹനത്തില്‍ പോകുകയായിരുന്ന ജാഫറിനെ കാറിലെത്തിയ റൗഫ് തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്ന് ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. 

ഏറ്റുമുട്ടുന്നതിനിടെ പരിക്കേറ്റ അബ്ദുറൗഫ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടക്കുന്നതിനിടെ കൊല്ലപ്പെട്ട ജാഫര്‍ പാലത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണിരുന്നു. ഇതുവഴി വന്ന ബന്ധുവാണ് ഇയാളെ കരക്കെത്തിച്ചത്.