പ്രശസ്ത പിന്നണി ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2021 07:23 PM  |  

Last Updated: 04th December 2021 07:23 PM  |   A+A-   |  

anto

തോപ്പിൽ ആന്റോ/ഫോട്ടോ: ഫെയ്സ്ബുക്ക്

 

കൊച്ചി: പ്രശസ്ത നാടക, സിനിമ ഗായകന്‍ തോപ്പില്‍ ആന്റോ (81) അന്തരിച്ചു. കൊച്ചി ഇടുപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 

നാടക, സിനിമാ രംഗങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ഹണി ബി 2 സിനിമയിലാണ് അവസാനമായി അദ്ദേഹം പാടിയത്. ഒട്ടേറെ ഗാനങ്ങള്‍ക്ക് സംഗീതവും നിര്‍വിച്ചിട്ടുണ്ട്. 

അരനൂറ്റാണ്ട് കാലം സംഗീത രംഗത്ത് സജീവമായിരുന്ന അദ്ദേഹം നാടക ഗാനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. പിന്നാലെ സിനിമകളിലും അദ്ദേഹം പാടി. ഗാനമേള വേദികളിലും ആന്റോ സജീവമായിരുന്നു. ഇടക്കാലത്ത് കൊച്ചിന്‍ ബാന്റോ എന്ന പേരില്‍ സ്വന്തം ട്രൂപ്പുമായും അദ്ദേഹം സജീവമായിരുന്നു. 

ഇടപ്പള്ളി പള്ളിക്ക് സമീപം ചവിട്ടു നാടക കലാകാരനായിരുന്ന തോപ്പില്‍ പറമ്പില്‍ കുഞ്ഞാപ്പു ആശാന്റേയും ഏലമ്മയുടേയും മകനായാണ് ആന്റോ ജനിച്ചത്.