മെട്രോയിൽ നാളെ സൗജന്യ യാത്ര ചെയ്യാം; അവസരം ഒരുക്കി കെഎംആർഎൽ

വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: കൊച്ചി മെട്രോയിൽ ഇതേവരെ യാത്ര ചെയ്തിട്ടില്ലാത്തവർക്ക് അതിന് അവസരമൊരുക്കുന്നു. ഡിസംബർ 5നാണ് കൊച്ചി മെട്രോ തങ്ങളുടെ യാത്രക്കാർക്കായി സൗജന്യ യാത്രയൊരുക്കുന്നത്.

ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ഞായറാഴ്ച വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. 

വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്രാ സൗകര്യം. ആലുവ, വൈറ്റില, ഇടപ്പളളി എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com