ഫോണ്‍ പോലുമെടുക്കാതെ വീടുവിട്ടു; മൂന്നുമാസം മുമ്പ് കാണാതായ വിദ്യാര്‍ത്ഥിനിയെ മുംബൈയില്‍ നിന്നും കണ്ടെത്തി 

ഓഗസ്റ്റ് 30 നാണ് ആലത്തൂര്‍ പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണ എന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്
സൂര്യ കൃഷ്ണ / ഫയൽ ചിത്രം
സൂര്യ കൃഷ്ണ / ഫയൽ ചിത്രം

പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

ഓഗസ്റ്റ് 30 നാണ് ആലത്തൂര്‍ പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണ എന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. പാലക്കാട് മേഴ്‌സി കോളജ് ബിഎ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സൂര്യ. വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി കള്ളപ്പേരില്‍ കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ പോയതായാണ് തുടക്കത്തിൽ പൊലീസിന് വിവരം ലഭിച്ചത്. 

പെണ്‍കുട്ടി മൊബൈല്‍ ഫോണോ, എടിഎം കാര്‍ഡോ ഒന്നും എടുക്കാതെയാണ് വീടുവിട്ടിറങ്ങിയത്. കയ്യില്‍ രണ്ടുജോഡി ഡ്രസ്സ് മാത്രമാണ് എടുത്തിരുന്നത്. ഓഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞത്. 

മൊബൈല്‍ഫോണ്‍ ഒന്നും എടുക്കാതെ പെണ്‍കുട്ടി നാടുവിട്ടത് അന്വേഷണസംഘത്തെ ഏറെ വലച്ചിരുന്നു. തുടര്‍ന്ന് മറ്റു തലത്തിലുള്ള അന്വേഷണം ശക്തമാക്കിയതോടെയാണ് പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചതും കണ്ടെത്തുന്നതും. പെണ്‍കുട്ടിയെ കണ്ടെത്താനായത് കേരള പൊലീസിന് അഭിമാനകരമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com