തിരുവനന്തപുരത്തും ലഹരി പാര്‍ട്ടി; ഹഷീഷ് ഓയില്‍, എംഡിഎംഎ പിടിച്ചെടുത്തു; രണ്ടു പേര്‍ കസ്റ്റഡിയില്‍

ബംഗളൂരുവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഉച്ചയോട് കൂടി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: തിരുവനന്തപുരത്ത് റിസോര്‍ട്ടിലും ലഹരിപ്പാര്‍ട്ടി നടത്തിയതായി കണ്ടെത്തി. ഹോട്ടലില്‍ എക്‌സൈസ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ഹഷീഷ് ഓയില്‍, എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. 

ബംഗളൂരുവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഉച്ചയോട് കൂടി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. ഇവിടെ മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിപ്പാര്‍ട്ടി നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചത്. ഇന്നലെ രാത്രി മുതല്‍ നടന്ന പാര്‍ട്ടി ഇന്ന് ഉച്ചവരെ തുടരുകയും ചെയ്തിരുന്നു. അക്കാര്യം പരിശോധനയില്‍ വ്യക്തമായതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

റിസോര്‍ട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയില്‍ നടക്കുന്നതുപോലെയുള്ള ലഹരിപ്പാര്‍ട്ടി വിഴിഞ്ഞത്തും കോവളത്തും നടക്കുന്നതായി എക്‌സൈസ് നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ് ചെലവന്നൂരിലെ ഫ്ലാറ്റില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്.

മാഞ്ഞാലി സ്വദേശിയായ ടിക്സന്‍ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിലാണ് ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിച്ചുവന്നത്. കഴിഞ്ഞദിവസം വരെയും ചൂതാട്ടം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഫ്ലാറ്റില്‍ നിന്ന് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. മരട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമാനമായ രീതിയില്‍ പരിശോധന നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com