ഇടപ്പള്ളി വരെ പോയി വരാം; കൊച്ചി മെട്രോയിൽ ഇന്ന് സൗജന്യ യാത്ര
By സമകാലിക മലയാളം ഡെസ്ക് | Published: 05th December 2021 10:40 AM |
Last Updated: 05th December 2021 10:42 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: കൊച്ചി മെട്രോയിൽ ഇന്ന് സൗജന്യമായി യാത്ര ചെയ്യാം. ഇന്ന് വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്ര സൗകര്യം.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ആലുവ, വൈറ്റില, ഇടപ്പളളി എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.