ബ്രിട്ടണിൽ നിന്ന് കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്; ഒമൈക്രോൺ പരിശോധന നടത്തും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2021 09:15 AM  |  

Last Updated: 05th December 2021 09:15 AM  |   A+A-   |  

covid_kochi_airport

പ്രതീകാത്മക ചിത്രം

 

കൊച്ചി: ബ്രിട്ടണിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.  ഒമൈക്രോൺ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിക്കാൻ ഇയാളുടെ സ്രവം ശേഖരിച്ചതായി അധികൃതർ അറിയിച്ചു. യാത്രക്കാരനെ അമ്പലമുഗൾ ഗവൺമെന്‍റ് കോവിഡ് ആശുപത്രിയിലേക്ക് മാറ്റി.

കൂടുതൽ സംസ്ഥാനങ്ങളിൽ ഒമൈക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് കേസുകൾ കൂടുതൽ ഉള്ള കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നി സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദേശം നൽകി. പരിശോധന, നിരീക്ഷണം എന്നിവയിൽ വീഴ്ച വരുത്തരുത്.