പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽനിന്ന് സെൽഫി; യുവാക്കൾക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്ക് | Published: 05th December 2021 01:02 PM |
Last Updated: 05th December 2021 01:02 PM | A+A A- |

പ്രതീകാത്മക ചിത്രം
ഡറാഡൂൺ: ട്രെയിനിന് മുന്നിൽ സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. റെയിൽവേ ക്രോസിംഗിൽ നിൽക്കെ പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽനിന്ന് സെൽഫി എടുക്കുന്നതിനിടെ ഇരുവരെയും ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലോകേഷ് ലോഹ്നി (35), മനീഷ് കുമാർ (25) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി രുദ്രാപൂരിലെ ശാന്തി വിഹാർ കോളനിയിലെ റെയിൽവേ ക്രോസിംഗിലാണ് സംഭവം. സംഭവസ്ഥലത്തുവച്ചുതന്നെ യുവാക്കൾ മരിച്ചു. അൽമോറ ജില്ലയിൽ നിന്നുള്ളവരാണ് ഇരുവരും.