മമ്പറം ദിവാകരന്‍ പാനല്‍ തോറ്റു; ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം

മത്സരിച്ച പന്ത്രണ്ട് സീറ്റിലും യുഡിഎഫ് വിജയിച്ചു.
കെ സുധാകരന്‍ / ഫയല്‍ ചിത്രം
കെ സുധാകരന്‍ / ഫയല്‍ ചിത്രം

കണ്ണൂര്‍: ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഔദ്യോഗിക പാനലിന് വിജയം. മത്സരിച്ച പന്ത്രണ്ട് സീറ്റിലും യുഡിഎഫ് വിജയിച്ചു. വിമതനായി മത്സരിച്ച മമ്പറം ദിവാകരന്റെ പാനല്‍ പരാജയപ്പെട്ടു. 

കനത്ത പൊലീസ് കാവലിലിലായിരുന്നു തെരഞ്ഞെടുപ്പ്.  12 സീറ്റിലേക്ക് 24 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഡോക്ടര്‍മാരുടെ പ്രതിനിധിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. 29 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരന്‍ പടിയിറങ്ങുന്നത്.


പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് മമ്പറം ദിവാകരനെ നേരത്തെ കെ സുധാകരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തര്‍ക്കമാണ് കണ്ണൂരിലെ മുതിര്‍ന്ന നേതാവ് മമ്പറം ദിവാകരന്റെ പുറത്താക്കലില്‍ കലാശിച്ചത്. 1992 ല്‍ എന്‍ രാമകൃഷ്ണനെ തഴെയിറക്കി ഡിസിസി പിടിക്കാന്‍ സുധാകരന്റെ വലം കൈയായി നിന്നത് ദിവാകരനായിരുന്നു. എന്നാല്‍ പിന്നീട് ബന്ധം വഷളായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com