ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; കയര്‍ പൊട്ടി വീണ് യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2021 09:49 PM  |  

Last Updated: 05th December 2021 09:49 PM  |   A+A-   |  

alappuzha death

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ:  കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു.  നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം ചൊടലമുക്ക്  ഗിരീഷ് ഭവനത്തില്‍ അനൂപ്( 22) ആണ് മരിച്ചത്. 

ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്ന് സംഭവം. കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനായി കപ്പിയില്‍ കെട്ടിയിരുന്ന കയറിലൂടെ  ഇറങ്ങുമ്പോള്‍  കയര്‍ പൊട്ടി  കിണറ്റിലേക്ക് വീഴുകയായിരുന്നു. മാതാവ് ഗീതയുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാര്‍ അനൂപിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് അടൂരില്‍ നിന്ന് അഗ്‌നിശമന സേനാ യൂണിറ്റും എത്തിയിരുന്നു. ഡിഗ്രി പഠന ശേഷം പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയായിരുന്നു അനൂപ്.