മുല്ലപ്പെരിയാര്‍ ഡാമില്‍ നാല് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി; ജാഗ്രതാ നിര്‍ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th December 2021 07:54 PM |
Last Updated: 06th December 2021 07:54 PM | A+A A- |

മുല്ലപ്പെരിയാർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നു/ ഫയൽ
ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നാല് സ്പില്‍വെ ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. പെരിയാറിന് തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.
അതേസമയം, വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
നിലവില്‍ 2401 അടിയാണ് ജലനിരപ്പ്.
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഡാമില്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.