ഇരിങ്ങാലക്കുടയില്‍ സ്‌കൂളിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം; ഗ്രൗണ്ടില്‍ കാല്‍പാദങ്ങള്‍, പരിശോധന ആരംഭിച്ച് വനംവകുപ്പ് 

ശനി, ഞായര്‍ ദിവസങ്ങളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളിന് പുറക് വശത്തുള്ള ഗ്രൗണ്ടിലാണ് ജീവനക്കാര്‍ പുലിയെ കണ്ടതായി പറയുന്നത്
പുലിയുടേതെന്ന് കരുതുന്ന കാല്‍പാദങ്ങള്‍
പുലിയുടേതെന്ന് കരുതുന്ന കാല്‍പാദങ്ങള്‍

തൃശൂര്‍:  ഇരിങ്ങാലക്കുടയില്‍ പുലിയെ കണ്ടതായി അഭ്യൂഹം. ശനി, ഞായര്‍ ദിവസങ്ങളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളിന് പുറക് വശത്തുള്ള ഗ്രൗണ്ടിലാണ് ജീവനക്കാര്‍ പുലിയെ കണ്ടതായി പറയുന്നത്. പുലിയുടെത് എന്ന് കരുതുന്ന കാല്‍പാദങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.

രാത്രി സ്‌കൂളിന്റെ പുറക് വശത്തെ ഗേറ്റ് അടയ്ക്കാന്‍ എത്തിയ നേപ്പാള്‍ സ്വദേശിയായ യുവാവാണ് പുലിയെ കണ്ടതായി പറയുന്നത്. തുടര്‍ന്ന് യുവാവ് പിതാവിനെയും മറ്റ് ജീവനക്കാരെയും അറിയിച്ചു. ഇവര്‍ ടോര്‍ച്ചും ആയി എത്തി പരിശോധിച്ചപ്പോള്‍ പുലി ഗ്രൗണ്ടിലുണ്ടായിരുന്നതായും വെളിച്ചം കണ്ടപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് പോയതായുമാണ് പറയുന്നത്.

പുലിയുടെത് എന്ന് കരുതുന്ന കാല്‍പാദങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെത്തി കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരു. കഴിഞ്ഞ ആഴ്ച്ച രണ്ട് തെരുവ് നായ്ക്കളുടെ ശവശരീരം അഴുകിയ നിലയില്‍ ഗ്രൗണ്ടിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com