ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്, മുല്ലപ്പെരിയാറില്‍ പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളം കൂട്ടി; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2021 05:47 PM  |  

Last Updated: 06th December 2021 05:47 PM  |   A+A-   |  

idukki dam

ഇടുക്കി അണക്കെട്ട്, ഫയൽ ചിത്രം

 

തൊടുപുഴ:വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി ലഭിക്കുന്ന മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 2401  അടിയാണ് ജലനിരപ്പ് .

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഡാമില്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
 
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്  ഉയരുന്ന സാഹചര്യത്തില്‍ പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. നിലവില്‍ തുറന്നിരിക്കുന്ന 5 ഷട്ടറുകളും  0.60 മീറ്റര്‍ അധികമായി ഉയര്‍ത്തി 3967.55 ഘനയടി ജലമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.  ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും  ജില്ലാ ഭരണകൂടം അറിയിച്ചു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.