അറ്റ് റിസ്‌ക് രാജ്യങ്ങളില്‍നിന്നു വന്ന മൂന്നു പേര്‍ പോസിറ്റിവ്, സംസ്ഥാനത്ത് ഒമൈക്രോണ്‍ ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2021 01:52 PM  |  

Last Updated: 06th December 2021 01:52 PM  |   A+A-   |  

veena george

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനം മൂലം അറ്റ് റിസ്‌ക് എന്നു വിലയിരുത്തിയിട്ടുള്ള രാജ്യങ്ങളില്‍നിന്നു വന്ന മൂന്നു പേര്‍ സംസ്ഥാനത്ത് കോവിഡ് പോസിറ്റിവ് ആയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാലു പേര്‍ ഫലം കാത്തിരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഒമൈക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍നിന്നു വന്നവര്‍ പോസിറ്റിവ് ആയാല്‍ ജീനോം സീക്വന്‍സിങ് നടത്തണമെന്നാണ് ചട്ടം. അത് അനുസരിച്ച് മൂന്നു പേരുടെയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

വാര്‍ത്താ വിലക്കില്ല

ഡിഎംഒമാര്‍ക്ക് വാര്‍ത്താ വിലക്ക് ഏര്‍പ്പെടുത്തിയെന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പലപ്പോഴും തെറ്റായ വാര്‍ത്തകള്‍ വരുന്നുണ്ട്. വകുപ്പിന്റെ വാര്‍ത്തകള്‍ക്ക് ഏകീകൃത രൂപം കിട്ടാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഇതില്‍ പുനപ്പരിശോധനയില്ലെന്ന് മന്ത്രി പറഞ്ഞു.

മിന്നല്‍ സന്ദര്‍ശനം

അട്ടപ്പാടിയില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫിസര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു മറുപടി പറയാനില്ല. ആശുപത്രികളിലെ മിന്നല്‍ സന്ദര്‍ശനം തുടരുമെന്ന് മന്ത്രി പറഞ്ഞു.  തന്നെ ഇല്ലാത്ത യോഗത്തിന്റെ പേരില്‍ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചാണ് അട്ടപ്പാടിയില്‍ മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തിയതെന്ന് നോഡല്‍ ഓഫിസര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.