കെഎഎസ് അടിസ്ഥാന ശമ്പളം 81,800 രൂപ തന്നെ; ഐഎഎസുകാരുടെ എതിര്‍പ്പ് തള്ളി സര്‍ക്കാര്‍ ഉത്തരവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th December 2021 10:44 AM |
Last Updated: 07th December 2021 10:44 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയ പ്രതിഷേധം തള്ളി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെഎഎസ്) ശമ്പളം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അടിസ്ഥാന ശമ്പളം നേരത്ത നിശ്ചയിച്ച 81,800 രൂപ തന്നെയാണ്. ഗ്രേഡ് പേ ഒഴിവാക്കിയാണ് ഉത്തരവ്.
അടിസ്ഥാന ശമ്പളത്തോടൊപ്പം കെഎസ്എസ് ഉദ്യോഗസ്ഥര്‍ക്ക് ഗ്രേഡ് പേ, എച്ച്ആര്‍എ, ഡിഎ എന്നീ മൂന്ന് ആനുകൂല്യങ്ങളും നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതില്‍ ഗ്രേഡ് പേ അന്തിമ ഉത്തരവില്‍ ഒഴിവാക്കി.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് 81,800 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ച് തീരുമാനമായത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കാള്‍ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്‌പെഷ്യല്‍ പേ നല്‍കണമെന്ന ആവശ്യവുമായി ഐഎഎസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. എന്നാല്‍ ഇതു കണക്കിലെടുക്കാതെ സര്‍ക്കാര്‍ കെഎഎസ് ശമ്പളം നിശ്ചയിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു.