ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2021 07:06 PM  |  

Last Updated: 07th December 2021 07:06 PM  |   A+A-   |  

rt-pcr test

പ്രതീകാത്മക ചിത്രം

 


മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു. 2490 രൂപയില്‍ നിന്ന്‌ 1580 രൂപയായാണ് കുറച്ചത്. കെ മുരളീധരന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. 

910 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട ഷാര്‍ജ വിമാനത്തിലെ യാത്രക്കാരില്‍ നിന്ന് പുതുക്കിയ നിരക്കാണ് ഈടാക്കിയതെന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ പറഞ്ഞു.

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള റാപിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ അമിതമായ നിരക്കിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. നിരവധി സംഘടനകളും എംപിമാരും ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് നിവേദനവും സമര്‍പ്പിച്ചിരുന്നു