വീട്ടുപറമ്പില്‍ മാലിന്യങ്ങള്‍ക്കൊപ്പം അസ്ഥികൂടം, മെഡിക്കല്‍ പഠനത്തിന് ഉപയോഗിച്ചതാകാമെന്ന് പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2021 08:05 AM  |  

Last Updated: 07th December 2021 08:06 AM  |   A+A-   |  

skull_found_in_garbage


പാലാ: മാലിന്യക്കൂമ്പാരത്തിൽ മനുഷ്യന്റെ അസ്ഥികൂടം. പാലയിലെ മുരിക്കുംപുഴയിൽ റോഡിനോടു ചേർന്നുള്ള സ്ഥലത്ത് ആളൊഴിഞ്ഞ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും കൈകാൽ ഭാഗങ്ങളുടെ അസ്ഥികളുമാണ് ലഭിച്ചത്.

മെഡിക്കൽ പഠനത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.  മദ്യക്കുപ്പികളും മറ്റു മാലിന്യങ്ങളുമാണ് അസ്ഥിക്കൂടത്തിനൊപ്പമുണ്ടായിരുന്നത്. പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് ഇവ കൊണ്ടുവന്നിട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

മീൻ വിൽക്കാൻ എത്തിയവരാണ് തലയോട്ടിയുടെ ഭാഗങ്ങൾ കണ്ടത്. വിവരം അറിഞ്ഞെത്തിയ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. തുടർന്ന് ഡോക്ടറെ വരുത്തി മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങളാണെന്ന് ഉറപ്പുവരുത്തി.  ചില ഭാഗങ്ങളിൽ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.