ഭർത്താവ് ചികിത്സ നിഷേധിച്ചു; ആലുവയിലെ മന്ത്രവാദകേന്ദ്രത്തിൽ യുവതി മരിച്ചു; അന്വേഷണം

കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശി നൂര്‍ജഹാനാണ് മരിച്ചത്‌ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: മന്ത്രവാദചികിത്സയെ തു‍ടർന്ന് യുവതി മരിച്ചതായി പരാതി. കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശി നൂര്‍ജഹാനാണ് മരിച്ചത്‌. യുവതിയുടെ ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചതായിെ ബന്ധുക്കൾ പറയുന്നു. 

ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍വച്ചാണ് നൂർജഹാന്‍ മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.  പൊലീസ് ഇടപെട്ട് നൂർജഹാൻ്റെ മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി

അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും വളയം പൊലീസ് അറിയിച്ചു. നൂർജഹാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോഴുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com