പ്രത്യേകതരം ഈച്ച, കടിച്ചാല്‍ നീരു വന്നുവീര്‍ക്കും; ഭീതിയില്‍ മുണ്ടുമാറ്റി പാന്റിട്ട് ഒരു ഗ്രാമം 

പ്രത്യേക തരം ഈച്ചകളെ പേടിച്ച് മാസങ്ങളോളമായി ഭീതിയില്‍ കഴിയുന്ന ഒരു ഗ്രാമം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: പ്രത്യേക തരം ഈച്ചകളെ പേടിച്ച് മാസങ്ങളോളമായി ഭീതിയില്‍ കഴിയുന്ന ഒരു ഗ്രാമം. തൃശൂര്‍ മേലൂര്‍ പഞ്ചായത്തിലെ പൂലാനി എന്ന ഗ്രാമമാണ് ഈച്ച ശല്യത്തെ തുടര്‍ന്ന് ഭീതിയില്‍ കഴിയുന്നത്. 

കടിച്ചാല്‍ ദിവസങ്ങളോളം ശരീരത്തില്‍ നീരു വന്നു വീര്‍ക്കും. ഈച്ചകളെ പേടിച്ച് ഗ്രാമീണര്‍ മുണ്ടു മാറ്റി പാന്റ് ഇടാന്‍ തുടങ്ങിയിരിക്കുകയാണ്. ബിയര്‍ ഫ്ലൈ വിഭാഗത്തില്‍പ്പെട്ടവയാണിതെന്നും കൂടുതല്‍ പഠനം നടത്തിവരികയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

നേരത്തെ മുണ്ടുടുത്തവരൊക്കെ ഇപ്പോള്‍ ഈച്ചയെ പേടിച്ച് പാന്റ്‌സിലേക്ക് മാറിയിരിക്കുകയാണ്. കഴിഞ്ഞ നാല് മാസമായി ഈച്ചയുടെ ശല്യം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. 

ദേഹത്ത് വന്നിരിക്കുന്നത് അറിയില്ല. കടിച്ചുകഴിഞ്ഞാല്‍ നീരുവന്ന് വിങ്ങി വേദനയെടുക്കും. ചൊറിച്ചിലുമുണ്ടാകും. ചിലര്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഈച്ച കാരണമുണ്ടാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com