ബൈക്കും കാറും കൂട്ടിയിടിച്ചു; വയനാട്ടിൽ യുവക്കാൾക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്ക് | Published: 09th December 2021 10:13 PM |
Last Updated: 09th December 2021 10:13 PM | A+A A- |

പ്രതീകാത്മക ചിത്രം
കൽപ്പറ്റ: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. വയനാട് കൈനാട്ടിയിലാണ് അപകടം. മേപ്പാടി വിത്തുകാട് സ്വദേശികളായ കള്ളിവളപ്പിൽ ഗിരീഷിൻറെ മകൻ വിഷ്ണു (20), മംഗളത്തൊടിയിൽ ഷോബിനിയുടെ മകൻ സിബിത്ത് കുമാർ (23) എന്നിവരാണ് മരിച്ചത്.
വൈകീട്ട് 5.30-ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും, സിബിത്തിനെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.