കോഴിക്കോട് കോളറ സ്ഥിരീകരിച്ചു; 37 കാരന് രോ​ഗം; ചികിത്സയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2021 08:50 PM  |  

Last Updated: 09th December 2021 08:50 PM  |   A+A-   |  

Kozhikode cholera confirmed

 

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോളറ സ്ഥിരീകരിച്ചു. കോർപറേഷൻ പരിധിയിൽ താമസിക്കുന്ന 37കാരനാണ് കോളറ സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 37കാരന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചെന്നൈയിൽ പോയിരുന്നു. ഇതിനു ശേഷമാണ് രോഗ ലക്ഷണങ്ങൾ കണ്ടത്. 

വീടിനു സമീപത്തെ കിണറുകളിൽ നിന്നു വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചിട്ടുണ്ട്. മറ്റ് പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.