റേഷന്‍ കാര്‍ഡ് എപ്പോള്‍ വേണമെങ്കിലും പുതുക്കാം, മൂന്ന് മാര്‍ഗങ്ങള്‍; അറിയേണ്ടതെല്ലാം- വീഡിയോ 

5 വര്‍ഷം കൂടുമ്പോള്‍ കൂട്ടത്തോടെ പുതുക്കുന്ന പതിവ് രീതി അവസാനിപ്പിച്ച് റേഷന്‍ കാര്‍ഡ് എപ്പോള്‍ വേണമെങ്കിലും പുതുക്കാവുന്ന സംവിധാനം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: 5 വര്‍ഷം കൂടുമ്പോള്‍ കൂട്ടത്തോടെ പുതുക്കുന്ന പതിവ് രീതി അവസാനിപ്പിച്ച് റേഷന്‍ കാര്‍ഡ് എപ്പോള്‍ വേണമെങ്കിലും പുതുക്കാവുന്ന സംവിധാനം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍.  റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകും ഇനി പുതുക്കല്‍. 

കാര്‍ഡ് അപേക്ഷകള്‍ നേരിട്ടു താലൂക്ക് സപ്ലൈ ഓഫിസുകളിലും സിറ്റി റേഷനിങ് ഓഫിസുകളിലും സ്വീകരിക്കുന്നതും നിര്‍ത്തി. ഏറ്റവുമൊടുവില്‍ 2017 ലാണ് റേഷന്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പുതുക്കിയത്.

റേഷന്‍ കാര്‍ഡ് ശുദ്ധീകരിക്കാനുള്ള 'തെളിമ പദ്ധതി' പ്രകാരം ഈ മാസം 15 വരെ വിവരങ്ങള്‍ തിരുത്താം. അംഗങ്ങളുടെ പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, എല്‍പിജി വൈദ്യുതി കണക്ഷന്‍ വിവരങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്താനും തെറ്റു തിരുത്താനും കഴിയും. കാര്‍ഡ് അടുത്ത വര്‍ഷം സ്മാര്‍ട് ആകുമ്പോഴേക്കും ശുദ്ധീകരണം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

കാര്‍ഡ് പുതുക്കാന്‍ 3 മാര്‍ഗങ്ങള്‍:

1) റേഷന്‍ കടയിലെ ഡ്രോപ് ബോക്സ്

2) അക്ഷയ കേന്ദ്രം

3) ജനങ്ങള്‍ക്കു നേരിട്ടു രജിസ്റ്റര്‍ ചെയ്തു പുതുക്കാവുന്ന ecitizen.civilsupplieskerala.gov.in

റേഷന്‍ കടയിലെ ഡ്രോപ് ബോക്സ് ഉപയോഗിക്കാന്‍ ഫീസില്ല. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളില്‍ സേവന ചാര്‍ജ് മാത്രമാണ് ഈടാക്കുക. വിവരങ്ങള്‍ ചേര്‍ക്കാന്‍ കാര്‍ഡ് ഉടമകളും അംഗങ്ങളും ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചിരിക്കണം

ആധാറുമായി റേഷന്‍ കാര്‍ഡ് ഓണ്‍ലൈനായി ബന്ധിപ്പിക്കുന്ന വിധം:

1. ഇതിനായി ആദ്യം uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
2. നിങ്ങളുടെ വിലാസം, ജില്ലാ, സംസ്ഥാനം എന്നിവ പൂരിപ്പിക്കണം
3. ഇതിന് ശേഷം 'Ration Card Benefit' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
4. ഇവിടെ ആധാര്‍ കാര്‍ഡ് നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ മുതലായവ പൂരിപ്പിക്കുക.
5. ഇത് പൂരിപ്പിച്ച ശേഷം നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു OTP വരും.
6. ഇവിടെ OTP പൂരിപ്പിച്ച ശേഷം നിങ്ങളുടെ സ്‌ക്രീനില്‍ പ്രോസസ്സ് പൂര്‍ത്തിയാക്കിയ സന്ദേശം ലഭിക്കും.
7. ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ ആധാര്‍ പരിശോധിച്ചുറപ്പിക്കുകയും നിങ്ങളുടെ ആധാര്‍ നിങ്ങളുടെ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുകയും ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com