ബസിനടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിലാണ് അപകടം ഉണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം : ബസിന് അടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥി നിധിന്‍ (17) ആണ് മരിച്ചത്. മലപ്പുറം വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിലാണ് അപകടം ഉണ്ടായത്.


മേലെകാപ്പിച്ചാലില്‍ ശിവദാസന്റെ മകനാണ് മരിച്ച നിധിന്‍. ബസ് പിന്നോട്ടെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. വിദ്യാര്‍ത്ഥി തത്ക്ഷണം മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com