ക്യാപ്ഷന്‍ പ്ലീസ്...; 'സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്' മറക്കില്ല; ട്രാക്കില്‍ ഓടിയും ഷോട്ട്പുട്ട് എറിഞ്ഞും ജെ ചിഞ്ചുറാണി
By സമകാലിക മലയാളം ഡെസ്ക് | Published: 11th December 2021 03:35 PM |
Last Updated: 11th December 2021 03:35 PM | A+A A- |

മന്ത്രി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
കോളജ് കാലത്തെ 'സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്' മന്ത്രിയായിട്ടും തെല്ലും കുറഞ്ഞിട്ടില്ല മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്ക്. മൂന്നാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് ഉദ്ഘാടനത്തിന് കൊല്ലത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെത്തിയ മന്ത്രി ഒട്ടും അമാന്തിച്ചുനില്‍ക്കാതെ ട്രാക്കിലേക്കിറങ്ങി. ഓട്ടം, ഷോട്ടപുട്ട് എറിയലൊക്കെയായി കഴിഞ്ഞുപോയ കായിക കാലത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും തന്നിലുണ്ടെന്ന് മന്ത്രി തെളിയിച്ചു.
45 വയസ്സിനു മുകളിലുള്ളവരുടെ 100 മീറ്റര്‍ ഓട്ടമത്സരത്തിലാണ് മന്ത്രി പങ്കെടുത്തത്. ഉദ്ഘാടനച്ചടങ്ങില്‍, ഓട്ടമത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചത് മന്ത്രിതന്നെ. ഞായറാഴ്ച നടക്കുന്ന ഹാന്‍ഡ് ബോള്‍ മത്സരത്തിലും മന്ത്രി പങ്കെടുത്തേക്കും. ഓട്ടമത്സരത്തില്‍ പങ്കെടുത്ത ചിത്രം, ചിഞ്ചുറാണി ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു. ക്യാപ്ഷന്‍ പ്ലീസ്... എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്.
ക്യാപ്ഷൻ പ്ലീസ്... pic.twitter.com/V0VbtsXwll
— J Chinchurani (@JChinchurani) December 11, 2021
1981ല്‍ റിപ്പബ്ലിക് ദിനാചാരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘിപ്പിച്ച ക്രോസ് കണ്ട്രി റെയ്സില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കിയത് ഉള്‍പ്പെടെ, നിരവധി നേട്ടങ്ങള്‍ തന്റെ സ്പോര്‍ട്സ് ജീവിതതത്തില്‍ മന്ത്രി നേടിയെടുത്തിട്ടുണ്ട്.