എംഎസ് ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2021 08:56 PM  |  

Last Updated: 12th December 2021 10:24 PM  |   A+A-   |  

baburaj-_bicha_babu_raj

ബാബുരാജും ഭാര്യയും ചിത്രം/ ഫെയ്‌സ്ബുക്ക്‌

 

കോഴിക്കോട്: അനശ്വര സംഗീത സംവിധായകന്‍ എംഎസ് ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.. 

കല്ലായി കുണ്ടുങ്ങല്‍ മൊയ്തീന്റേയും ബിച്ചാമിനയുടേയും മകളാണ്. 1956-ലാണ് ബാബുരാജിനെ വിവാഹം കഴിക്കുന്നത്.   ബാബുരാജിനെ കുറിച്ചുള്ള ബിച്ചയുടെ ഓര്‍മകളിലൂടെ പി. സക്കീര്‍ ഹുസൈന്‍ എഴുതിയ പുസ്തകം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

സാബിറ, ദീദാര്‍, ഗുല്‍നാര്‍, അബ്ദുള്‍ ജബ്ബാര്‍, ഷംഷാദ്‌, സുല്‍ഫീക്കര്‍,  റോസിന , ഫര്‍ഹാദ്, ഷംന എന്നിവരാണ് മക്കൾ. മരുമക്കള്‍: ഇബ്രാഹിം കൊണ്ടോട്ടി, ഹൈദര്‍ അലി, മാമുക്കോയ, റുക്‌സ, അബ്ദു, സായിറ, അസീസ്, നിഷ, സുല്‍ഫീക്കര്‍. സംസ്‌കാരം നാളെ രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍