ഒപ്പിട്ടത് ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍; കണ്ണൂര്‍ വിസി നിയമനം അംഗീകരിക്കേണ്ടി വന്നത് സമ്മര്‍ദ്ദം മൂലം;  രാഷ്ട്രീയ നിലപാടുകള്‍ എടുത്തിട്ടില്ല; ഗവര്‍ണര്‍

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് വലിയ സമ്മര്‍ദമുണ്ടായി. ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് നിയമനത്തില്‍ ഒപ്പിട്ടതെന്നും ഗവര്‍ണര്‍
ഗവര്‍ണര്‍ ആരിഫ് ഖാന്‍ വാര്‍ത്താ സമ്മേളനത്തിനിടെ
ഗവര്‍ണര്‍ ആരിഫ് ഖാന്‍ വാര്‍ത്താ സമ്മേളനത്തിനിടെ

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുമായി മാധ്യമങ്ങളിലൂടെ സംവാദത്തിനില്ലെന്നു ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളിലെ വൈസ് ചാന്‍സര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിശദീകരണം ഗവര്‍ണര്‍ തള്ളുകയും ചെയ്തു.

നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നു മാത്രമാണ് പറയുന്നത്. ഗവര്‍ണര്‍ എന്ന നിലയില്‍ രാഷ്ട്രീയ നിലപാടുകള്‍ എടുത്തിട്ടില്ല. ചാന്‍സലര്‍ സ്ഥാനം വേണ്ടെന്ന നിലപാടില്‍ മാറ്റമില്ല. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് വലിയ സമ്മര്‍ദമുണ്ടായി. ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് നിയമനത്തില്‍ ഒപ്പിട്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിയമപ്രകാരമുള്ള തന്റെ ചുമതല വഹിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഒരിക്കല്‍ സമ്മദത്തിനു വഴങ്ങി. ഇനി അതിനു നിന്നുകൊടുക്കാനില്ല. അതുകൊണ്ടാണ് ചാന്‍സലര്‍ സ്ഥാനം ഒഴിയുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.കാലടി സര്‍വകലാശാല വിസിക്കായുള്ള പാനല്‍ നിരാകരിച്ചത് ഗവര്‍ണറാണെന്നും സമിതിക്ക് ബോധ്യമുള്ള ഒറ്റപ്പേര് നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമവും ഗവര്‍ണര്‍ അംഗീകരിച്ചത് പൂര്‍ണ മനസ്സോടെയാണെന്നും നിയമനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് സമ്മര്‍ദത്തിന് വഴങ്ങിയല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com