'മണ്ണെണ്ണയൊഴിച്ച് നിന്നപ്പോഴും അമ്മയെ മർദ്ദിച്ചു', ദൃക്സാക്ഷിയായി മകൾ; 'ഭർത്താവാണ് ഉത്തരവാദി'യെന്നു ​ദിവ്യയുടെ മെസേജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2021 12:18 PM  |  

Last Updated: 12th December 2021 12:18 PM  |   A+A-   |  

suicide

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നേമത്തു വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തത് ഗാർഹിക പീഡനം മൂലമെന്ന് മകൾ. മുൻ പട്ടാളക്കാരൻ എസ് ബിജുവിന്റെ ഭാര്യ ദിവ്യയാണ് മരിച്ചത്. വർഷങ്ങളായി ബിജുവും വീട്ടുകാരും നടത്തുന്ന മാനസിക–ശാരീരിക പീഡനങ്ങളാണ് ദിവ്യയെ ആത്മഹത്യയിലേക്ക് തള്ളിയിട്ടതെന്നാണ് ആരോപണം. ഭർതൃവീട്ടുകാരുടെ ഉപദ്രവം വിവരിച്ച് ദിവ്യ അയച്ച സന്ദേശവും പുറത്തുവിട്ടു.

മണ്ണെണ്ണയൊഴിച്ച് അമ്മ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ബിജു ദിവ്യയെ മർദിച്ചെന്ന് ദൃക്സാക്ഷിയായ മകൾ പറഞ്ഞു. ആ ദിവസം പെട്ടെന്നുണ്ടായ വഴക്കല്ല. എന്തെങ്കിലും സംഭവിച്ചാൽ ഭർത്താവാണ് ഉത്തരവാദിയെന്നു പറഞ്ഞ് ദിവ്യ ഏതാനും മാസം മുൻപ് സഹോദരിക്ക് അയച്ച സന്ദേശവും കുടുംബം തെളിവായി ചൂണ്ടിക്കാട്ടി. കേസെടുത്തെങ്കിലും ബിജുവിനെ അറസ്റ്റ് ചെയ്തിട്ടില്ല. 

കഴിഞ്ഞ ഞായറാഴ്ച തീപ്പൊള്ളലേറ്റ ദിവ്യ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.