വിദ്യാര്‍ഥിനികളുടെ പരാതി; സിപിഎം നേതാവായ അധ്യാപകനെതിരെ കേസ്
By സമകാലിക മലയാളം ഡെസ്ക് | Published: 12th December 2021 04:16 PM |
Last Updated: 12th December 2021 04:16 PM | A+A A- |

പ്രതീകാത്മക ചിത്രം/ ഫയൽ
മലപ്പുറം: സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാർഥിനികളുടെ പരാതിയിലാണ് കേസ്.
സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളജിലെ സെക്രട്ടറിയും അധ്യാപകനുമാണ് സുകുമാരൻ. നാല് വിദ്യാർഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. മജിസ്ട്രേട്ട് മുൻപാകെ വിദ്യാർഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി.