സര്‍ക്കാരിന് നിസംഗത; പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി ഐഎംഎ

പിജി ഡോക്ടര്‍മാരുടെ സമരത്തില്‍  സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഐഎംഎ
സമരം നടത്തുന്ന ഡോക്ടര്‍മാര്‍
സമരം നടത്തുന്ന ഡോക്ടര്‍മാര്‍

തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സമരത്തില്‍  സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഐഎംഎ. തീരുമാനം വൈകിയാല്‍ ഐഎംഎയും സമരത്തിനിറങ്ങും. സമരത്തോട് സര്‍ക്കാരുകള്‍ക്ക് നിസംഗതയെന്ന് ദേശീയ പ്രസിഡന്റ് ഡോ.ജെഎ ജയലാല്‍ പറഞ്ഞു.

അതേസമയം, പിജി ഡോക്ടര്‍മാര്‍ക്ക് പുറമെ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ ദുരിതത്തിലായി. ശസ്ത്രക്രിയകള്‍ മുടങ്ങി. ഒപി മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനംം ആരോഗ്യവകുപ്പ് ഒരുക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫലംകണ്ടില്ല.

സമരം നടത്തുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് എത്തിയ ശേഷമായിരിക്കും ചര്‍ച്ച. പിജി വിദ്യാര്‍ഥികള്‍ക്കു പുറമേ ഹൗസ് സര്‍ജന്‍മാരും സൂചനാ സമരം പ്രഖ്യാപിച്ചതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഇതോടെയാണ് പിജി വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്കില്ലെന്ന മുന്‍ നിലപാട് സര്‍ക്കാര്‍ തിരുത്തിയത്.

ഒന്നാം വര്‍ഷ പിജി പ്രവേശം നേരത്തേയാക്കണമെന്നും ജോലിഭാരം കുറയ്ക്കാന്‍ നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. ഒന്നാം വര്‍ഷത്തില്‍ പ്രവേശനം നടക്കാത്തതിനാല്‍ അധിക സമയം വിദ്യാര്‍ഥികള്‍ക്കു ജോലി ചെയ്യേണ്ടി വരുന്നുണ്ട്. സ്‌റ്റൈപ്പന്റ് തുക വര്‍ധിപ്പിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com