'യൂണിവേഴ്‌സിറ്റി നേട്ടങ്ങള്‍ സ്വന്തമാക്കിയത് ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തില്‍'; കണ്ണൂര്‍  വിസി പുനര്‍നിയമനം: മന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കുന്നതിന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നല്‍കിയ കത്ത് പുറത്ത്
ഡോ. ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌
ഡോ. ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌



തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കുന്നതിന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നല്‍കിയ കത്ത് പുറത്ത്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി 2021 നവംബറില്‍ അവസാനിക്കുന്നതിനാല്‍ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കണമെന്ന് പ്രോ വൈസ് ചാന്‍സലര്‍ എന്ന രീതിയില്‍ നിര്‍ദേശിക്കുകയാണെന്ന് കത്തില്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി നേട്ടങ്ങള്‍ സ്വന്തമാക്കിയത് ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലാണ്. പുതിയ റിസര്‍ച് ഡയറക്ടറേറ്റ് തുടങ്ങാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടി നല്‍കുന്നത് സര്‍വകലാശാലയ്ക്കു ഗുണകരമാകും. കണ്ണൂര്‍ സര്‍വകലാശാലയുടെ നിയമങ്ങള്‍ അനുസരിച്ച് വൈസ് ചാന്‍സലറെ രണ്ടാമത് നിയമിക്കുന്നതിനു തടസ്സമില്ല. പ്രായം സംബന്ധിച്ച നിയന്ത്രണവുമില്ലെന്നും കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com