വാളയാറിലേത് ആത്മഹത്യയോ കൊലപാതകമോ? സിബിഐ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2021 01:09 PM  |  

Last Updated: 13th December 2021 01:09 PM  |   A+A-   |  

HIGHCOURT

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി: വാളയാറിലെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണോ കൊല ചെയ്യപ്പെട്ടതാണോയെന്ന് ഇനിയും സിബിഐ കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി. ഈ സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.

കേസിലെ പ്രതികളായ വലിയ മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കു വന്നപ്പോഴാണ് കോടതിയുടെ പരാമര്‍ശം. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്. എന്നാല്‍ ഇതു കൊലപാതകമാണോ എന്ന കാര്യത്തില്‍ സിബിഐ പരിശോധിക്കാനിരിക്കുന്നതേയുള്ളൂവെന്ന് കോടതി പറഞ്ഞു.

മരണകാരണം കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സിബിഐക്കു കോടതി നിര്‍ദേശം നല്‍കി. അന്തിമ റിപ്പോര്‍ട്ട് എപ്പോള്‍ സമര്‍പ്പിക്കാനാവും എന്ന് അറിയിക്കാനും നിര്‍ദേശമുണ്ട്. 

ജാമ്യാപേക്ഷ ഡിസംബര്‍ 21ന് പരിഗണിക്കാന്‍ മാറ്റി.