സിപിഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്
By സമകാലിക മലയാളം ഡെസ്ക് | Published: 14th December 2021 09:37 PM |
Last Updated: 14th December 2021 09:37 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തു നടക്കും. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലാണ് വേദിയുടെ കാര്യത്തില്‍ ധാരണയായത്.
24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഒക്ടോബര്‍ ആദ്യവാരമാകും സംസ്ഥാന സമ്മേളനം. ഫെബ്രുവരിയില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തവണ വിജയവാഡയില്‍ വച്ചാണ്.