കെ റെയിലിനെതിരായ നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പിട്ടില്ല; കോണ്‍ഗ്രസ് എംപിമാരുമായി നാളെ റെയില്‍വെ മന്ത്രിയുടെ കൂടിക്കാഴ്ച
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th December 2021 05:17 PM |
Last Updated: 14th December 2021 05:22 PM | A+A A- |

ശശി തരൂർ/ ഫയൽ
ന്യൂഡല്‍ഹി: കെ- റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പിട്ടില്ല. യുഡിഎഫിന്റെ മറ്റ് പതിനെട്ട് എംപിമാര്‍ മാത്രമാണ് നിവേദനത്തില്‍ ഒപ്പുവച്ചത്. പുതുച്ചേരി എംപിയും നിവേദനത്തില്‍ ഒപ്പിട്ടു. നിവേദനം നല്‍കിയ എംപിമാരുമായി നാളെ റെയില്‍വെ മന്ത്രി കൂടിക്കാഴ്ച നടത്തും.
ശശി തരൂര്‍ ഇടഞ്ഞുനില്‍ക്കുന്നതോടെ കെ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കെ റെയില്‍ കേരളത്തിന് അനിവാര്യാമാണെന്ന് നിലപാടാണ് ശശി തരൂരിന്റെത്. എന്നാല്‍ മറ്റ് മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും നിവേദനത്തില്‍ ഒപ്പിട്ടുണ്ട്. നേരത്തെ റെയില്‍വെ മന്ത്രിയുമായി കോണ്‍ഗ്രസ് എംപിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കെ റെയിലുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിലപാടാണ് ശശി തരൂര്‍ സ്വീകരിച്ചത്. നിലവില്‍ നിവേദനത്തില്‍ ഒപ്പിട്ട് എംപിമാരുമായി റെയില്‍വെ മന്ത്രിയുടെ ചര്‍ച്ച നാളെ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ്.