ട്രാക്കിന് 500 മീറ്റര്‍ പരിധിയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കുറഞ്ഞനിരക്കില്‍ യാത്ര ചെയ്യാം; പുതിയ പദ്ധതി പ്രഖ്യാപിച്ച് കൊച്ചി മെട്രോ, ചെയ്യേണ്ടത് ഇത്രമാത്രം  

മെട്രോ ട്രാക്കിന് 500 മീറ്റര്‍ പരിധിയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ
കൊച്ചി മെട്രോ, ഫയല്‍ ചിത്രം
കൊച്ചി മെട്രോ, ഫയല്‍ ചിത്രം

കൊച്ചി: മെട്രോ ട്രാക്കിന് 500 മീറ്റര്‍ പരിധിയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. ഈ പരിധിക്കുള്ളില്‍ വരുന്ന ജീവനക്കാര്‍ക്ക് ഇനി മുതല്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള പദ്ധതിയാണ് കൊച്ചി മെട്രോ പ്രഖ്യാപിച്ചത്. ഗതാഗത കുരുക്കില്‍പ്പെട്ട് വലയാതെ ജോലി സ്ഥലത്ത് കൃത്യമായി എത്തിച്ചേരാനും മെട്രോയിലെ യാത്രക്കാരുടെ എണ്ണം കൂട്ടാനുമാണ് പുതിയ പദ്ധതി.

ആലുവ മുതല്‍ പേട്ട വരെ ഈ ഓഫര്‍ ലഭ്യമാകും. നിരക്കില്‍ എത്ര രൂപയുടെ കുറവാണ് ഉണ്ടാവുക എന്നതും ഈ ഓഫറുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഐഡി കാര്‍ഡ് നല്‍കുമോ എന്നതും തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും ആളുകളുടെ പ്രതികരണമനുസരിച്ചാകും അന്തിമ തീരുമാനമെടുക്കുകയെന്നും കൊച്ചി മെട്രോ അധികൃതര്‍ വ്യക്തമാക്കി. 

കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റിനായി 500 മീറ്റര്‍ പരിധിയിലുള്ള സ്ഥാപനങ്ങളുടെ മേധാവികള്‍  യാത്ര ചെയ്യാനുദ്ദേശിക്കുന്ന ജീവനക്കാരുടെ പേര്, വയസ്സ്, ഇവര്‍ യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സ്റ്റേഷനുകള്‍ എന്നീ വിവരങ്ങള്‍, യാത്രക്കാരുടെ ഫോട്ടോ ഐഡിയുടെ കോപ്പി എന്നിവ ഈ മാസം 31ന് മുന്‍പായി binish.l@kmrl.co.in എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 91889 57544 എന്ന നമ്പറില്‍ ബന്ധപ്പെടാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com