മൂകാംബിക–ആലപ്പുഴ കെഎസ്ആർടിസിയിൽ നിന്ന് മദ്യം പിടികൂടി; ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2021 06:49 AM  |  

Last Updated: 14th December 2021 06:49 AM  |   A+A-   |  

ksrtc_super_deluxe

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കെഎസ്ആർടിസി ബസ്സിൽ നിന്ന് മൂന്നര ലീറ്റർ വിദേശ മദ്യം പിടികൂടി. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ തിരച്ചിലിലാണ് മദ്യം കണ്ടെത്തിയത്. ഇതിനു പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. 

കൊല്ലൂർ മൂകാംബിക–ആലപ്പുഴ സൂപ്പർ ഡീലക്സ് ബസ് ആലപ്പുഴ ബസ്‌‌സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഭവം. തിരുവനന്തപുരത്തെ കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ വിജിലൻസാണ് ‌പരിശോധന നടത്തി മദ്യം പിടകൂടിയത്. 

ബസിലെ ഡ്രൈവർ കം കണ്ടക്ടർമാരായ സി ജെ ഡിക്സൺ, എ ചന്ദ്രൻ എന്നിവർ ഓടി രക്ഷപ്പെട്ടു. കേസ് ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫിസിന് കൈമാറി.