പ്ലസ് വണ്‍ : സീറ്റൊഴിവുകള്‍ ഇന്ന് പ്രസിദ്ധീകരിക്കും; അപേക്ഷകള്‍ വ്യാഴാഴ്ച വരെ സമര്‍പ്പിക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2021 09:06 AM  |  

Last Updated: 14th December 2021 09:06 AM  |   A+A-   |  

plus one admission

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് താല്‍ക്കാലി ബാച്ചുകളുടെ പട്ടിക അംഗീകരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. സയന്‍സ് -20,  ഹ്യൂമാനിറ്റീസ്- 49, കൊമേഴ്‌സ്- 10 എന്നിങ്ങനെയാണ് തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിച്ച് അധിക ബാച്ച് അനുവദിച്ചത്.  ഇതില്‍ 19 ബാച്ചുകള്‍  ഷിഫ്റ്റു ചെയ്യുന്ന ബാച്ചുകളാണ്. എട്ട് സയന്‍സ് ബാച്ചുകളും അഞ്ച് ഹ്യുമാനിറ്റീസ് ബാച്ചുകളും ആറ് കൊമേഴ്‌സ് ബാച്ചുകളുമാണ് ആവശ്യമായ താലൂക്കുകളിലേക്ക് മാറ്റിയത്.

പ്ലസ് വണ്‍ താല്‍ക്കാലിക ബാച്ചുകളിലെ സീറ്റുകളും നിലവിലുള്ള ഒഴിവുകളും ഇന്ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകള്‍ ഇന്നു രാവിലെ പത്തു മുതല്‍ 16 ന് ( വ്യാഴാഴ്ച) വൈകീട്ട് നാലുവരെ  ഓണ്‍ലൈനായി സമര്‍പ്പിക്കാം. മെറിറ്റ്, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ പ്രവേശനം ലഭിച്ചവര്‍ക്കും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം. 

കോമ്പിനേഷന്‍, സ്‌കൂള്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് ശേഷമുള്ള ഒഴിവുകള്‍ 20 ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ക്ക് 20 ന് രാവിലെ 10 മുതല്‍ അപേക്ഷ നല്‍കാം. പുതുതായി അപേക്ഷ നല്‍കാനും അവസരം ഉണ്ടാകും.