ശബരിമല: എട്ട് അധിക സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി 

ശബരിമല സീസണ്‍ കണക്കിലെടുത്ത് എട്ട് അധിക ശബരി സ്പെഷ്യല്‍ ട്രെയിന്‍ കൂടി സര്‍വീസ് നടത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്:  ശബരിമല സീസണ്‍ കണക്കിലെടുത്ത് എട്ട് അധിക ശബരി സ്പെഷ്യല്‍ ട്രെയിന്‍ കൂടി സര്‍വീസ് നടത്തും. സെക്കന്തരാബാദ്, കച്ചെഗുഡ, ഹൈദരാബാദ് (തെലങ്കാന) എന്നിവിടങ്ങളില്‍നിന്ന് കൊല്ലത്തേക്കും തിരിച്ചുമാണ് സര്‍വീസ്. കൊല്ലത്തുനിന്ന് നന്ദേഡ് (മഹാരാഷ്ട്ര), തിരുപ്പതി എന്നിവിടങ്ങളിലേക്ക് രണ്ടു ട്രെയിനുണ്ട്.

സെക്കന്തരാബാദ് - കൊല്ലം (07133) 18ന് രാവിലെ 5.40 ന് പുറപ്പെട്ട് 20ന് പകല്‍ 1.50 ന് കൊല്ലത്തെത്തും. കൊല്ലം - സെക്കന്തരാബാദ് (07134) 19ന് വൈകിട്ട് 7.35 ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് 21ന് പുലര്‍ച്ചെ 3.30 ന്  സെക്കന്തരാബാദിലെത്തും. 20ന് പുലര്‍ച്ചെ 1.57നാണ് പാലക്കാട് ജങ്ഷനില്‍ എത്തുക. കച്ചെഗുഡ - കൊല്ലം (07135) 22ന് രാവിലെ 5.30 ന്  പുറപ്പെട്ട് 23ന് പകല്‍ 1.50 ന് കൊല്ലത്തെത്തും. 23ന് പുലര്‍ച്ചെ 6.05ന് പാലക്കാട് ജങ്ഷനിലെത്തും.

 കൊല്ലം- കച്ചെഗുഡ (07136) 23ന് രാത്രി 7.35 ന് പുറപ്പെട്ട് 25ന് രാവിലെ കച്ചെഗുഡയിലെത്തും. 24ന് പുലര്‍ച്ചെ 1.57നാണ് പാലക്കാട് ജങ്ഷനിലെത്തുക. ഹൈദരാബാദ്- കൊല്ലം (07117) 21ന് പകല്‍ 2.10 ന്  പുറപ്പെട്ട് 22ന് രാത്രി  9.40 ന് കൊല്ലത്തെത്തും. 

 കൊല്ലം- ഹൈദ്രാബാദ് (07118) 23ന് പുലര്‍ച്ചെ 2.30ന് പുറപ്പെട്ട് 24ന് രാവിലെ എട്ടിന് ഹൈദരാബാദ് എത്തും. 23ന് രാവിലെ 7.45നാണ് പാലക്കാട് ജങ്ഷനില്‍ എത്തുക. നന്ദേഡ്- കൊല്ലം (07137) 23ന് രാവിലെ 9.45 ന് നന്ദേഡുനിന്ന് പുറപ്പെട്ട് 24ന് രാത്രി 9.40ന് കൊല്ലത്തെത്തും. 24ന് പകല്‍ 3.45നാണ് പാലക്കാട് ജങ്ഷനിലെത്തുക. കൊല്ലം- തിരുപ്പതി (07506) കൊല്ലത്തുനിന്ന് 25ന് പുലര്‍ച്ചെ 12.45ന് പുറപ്പെട്ട് വൈകിട്ട് 5.10ന്  തിരുപ്പതിയിലെത്തും. 25ന് രാവിലെ ഏഴിനാണ് പാലക്കാട് ജങ്ഷനിലെത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com