ഉപദ്രവം സഹിക്കാന്‍ വയ്യ; ഭര്‍ത്താവിനെ കൊലപ്പെടുത്തി, ഭാര്യയും മകളും അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 14th December 2021 04:16 PM |
Last Updated: 14th December 2021 04:37 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. കടവന്ത്രയില്‍ താമസിക്കുന്ന ശങ്കറാണ് കൊല്ലപ്പെട്ടത്. ഭാര്യ സെല്‍വിയേയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ ശങ്കറിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് സെല്‍വി പൊലീസിനോട് പറഞ്ഞു. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയത്.