ആനക്കൊമ്പ് വില്‍പ്പന  സംഘത്തെ പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2021 09:54 PM  |  

Last Updated: 15th December 2021 09:54 PM  |   A+A-   |  

ivory_sale1

പിടിയിലായ പാലക്കുഴി സ്വദേശി ഇല്ലിക്കല്‍ ജയ്‌മോ

 


തൃശൂര്‍: ആനക്കൊമ്പ് വില്‍പ്പന സംഘത്തെ പിടികൂടി. തൃശൂര്‍ ഫോറസ്റ്റ് ഫ്‌ലൈയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്

വിജിലന്‍സ് PCCF ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെല്ലിയാമ്പതി ഫ്‌ലൈയിംങ് സ്‌ക്വാഡ് റെയിഞ്ച്  സ്റ്റാഫുമൊത്താണ് വടക്കുഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കല്‍ ജയ്‌മോനെ സാഹസികമായി സ്വകാര്യ ബസില്‍ നിന്നും പിടികൂടിയത്. 3 മാസങ്ങള്‍ക്ക് മുമ്പ് പീച്ചി വന്യജീവി സങ്കേതത്തിന് സമീപം ആലത്തൂര്‍ റെയിഞ്ചിലെ പാലക്കുഴി വിലങ്ങന്‍ പാറ ഭാഗത്തു നിന്നാണ് ആനക്കൊമ്പും ആനപ്പല്ലും എടുത്ത് ഇയാള്‍ വില്‍പ്പന നടത്തിയത്. ആനയുടെ ജഡാവശിഷ്ടങ്ങള്‍ സ്ഥലത്ത് നിന്നും കണ്ടെടുത്തു. 

പ്രതിയെ  തുടരന്വേഷണത്തിനായി ആലത്തൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി. പ്രതിയില്‍ നിന്നും അനപ്പല്ല് വിലയ്ക്ക് വാങ്ങിയ തോമസ് പീറ്റര്‍ എന്നയാളെ പിടികൂടിയിട്ടുണ്ട്. ആനക്കൊമ്പ് ഇയാളില്‍ നിന്നും പണം നല്‍കി വാങ്ങിയ പ്രതികളെ സംബന്ധിച്ച് വിവരങ്ങള്‍ വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്.