ഭൂരേഖകൾ ആധാറുമായി ബന്ധിപ്പിക്കണം; ഇനി ഒറ്റ തണ്ടപ്പേർ; സർക്കാർ വിജ്ഞാപനമായി

പുതുതായി ഭൂമി രജിസ്റ്റർ ചെയ്യുന്നവരുടെയും നിലവിലെ ഭൂവുടമകളുടെയും ആധാർ, മൊബൈൽ നമ്പരുകൾ വില്ലേജ് ഓഫീസുകളിൽ ശേഖരിച്ചുതുടങ്ങും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കേരളത്തിൽ ഭൂമിക്ക് യുണീക് തണ്ടപ്പേർ (ഒറ്റ തണ്ടപ്പേർ ) സംവിധാനം നടപ്പാക്കുന്നതിന് തുടക്കമായി. യൂണിക് തണ്ടപ്പേർ  നടപ്പാക്കുന്നതിനായി  ഭൂമി സംബന്ധിച്ച വിവരം ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്‌ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.  യുണീക് തണ്ടപ്പേർ നടപ്പാക്കുന്നതോടെ പൗരന്‌ സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കമുള്ള ഒറ്റ തണ്ടപ്പേരാകും.

യുണീക്‌ തണ്ടപ്പേർ വരുന്നതോടെ ഭൂമി ഇടപാടിലെ ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയാനാകും. ക്രയവിക്രയം സുതാര്യമാക്കാനും ജനങ്ങൾക്ക് മികച്ച സേവനം നൽകാനും  ഉപകരിക്കും. അധികഭൂമി കണ്ടെത്തി ഭൂരഹിതർക്ക് നൽകുക, വിവിധ ക്ഷേമപദ്ധതിയിലെ അനർഹരെ കണ്ടെത്തുക തുടങ്ങിയവയും സാധ്യമാകും. രാജ്യത്ത് ആദ്യമായാണ് ഈ പദ്ധതി ആരംഭിക്കുന്നത്. 

ഭൂവിവരം ആധാർ നമ്പരുമായി ലിങ്ക് ചെയ്യും

വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഇതുസംബന്ധിച്ച തുടർനടപടികൾക്ക് തുടക്കമാകും. വില്ലേജുകളിൽ ഭൂവിവരം ആധാർ നമ്പരുമായി ലിങ്ക് ചെയ്യാൻ ആരംഭിക്കും. പുതുതായി ഭൂമി രജിസ്റ്റർ ചെയ്യുന്നവരുടെയും നിലവിലെ ഭൂവുടമകളുടെയും ആധാർ, മൊബൈൽ നമ്പരുകൾ വില്ലേജ് ഓഫീസുകളിൽ ശേഖരിച്ചുതുടങ്ങും.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് നൽകിയിരുന്നെങ്കിലും ആധാർ ലിങ്ക് ചെയ്യുന്നതിന് കേന്ദ്രാനുമതി ആവശ്യമായിരുന്നു. ഓഗസ്റ്റിലാണ്‌ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്‌. ഇതേത്തുടർന്നാണ്  വിജ്ഞാപനം പുറപ്പെടുവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com