പോത്തന്‍കോട് കൊലപാതകം;  ഒന്നാം പ്രതിയും മൂന്നാം പ്രതിയും പിടിയില്‍; ഇനി പിടിക്കാനുള്ളത് ഒട്ടകം രാജേഷിനെ മാത്രം

ഒന്നാം പ്രതി ഉണ്ണി എന്ന് വിളിക്കുന്ന സുധീഷും മൂന്നാം പ്രതി ശ്യാമുമാണ് പിടിയിലായത്
വെട്ടിയെടുത്ത കാലുമായി പോകുന്ന അക്രമികള്‍/സിസിടിവി ദൃശ്യം
വെട്ടിയെടുത്ത കാലുമായി പോകുന്ന അക്രമികള്‍/സിസിടിവി ദൃശ്യം

തിരുവനന്തപുരം: ഗുണ്ടാപ്പകയില്‍ കല്ലൂരില്‍ ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ വെട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതിയും മൂന്നാം പ്രതിയും പിടിയില്‍. ഒന്നാം പ്രതി ഉണ്ണി എന്ന് വിളിക്കുന്ന സുധീഷും മൂന്നാം പ്രതി ശ്യാമുമാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ എണ്ണം പത്തായി. ഇനി രണ്ടാം പ്രതി ഒട്ടകം രാജേഷ് മാത്രമാണ് പിടിയിലാകാനുള്ളത്.

കൊലയ്ക്ക് പിന്നാലെ സുധീഷ് തമിഴ്‌നാട്ടില്‍ ഒളിവില്‍ പോയിരുന്നു. പോത്തന്‍കോട് തിരിച്ചെത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്.
നേരത്തെ കുടവൂര്‍ കട്ടിയാട് കല്ലുവെട്ടാന്‍കുഴിവീട്ടില്‍ ഡമ്മി എന്ന അരുണ്‍, വെഞ്ഞാറമ്മൂട് ചെമ്പൂര്‍ കുളക്കോട് പുത്തന്‍വീട്ടില്‍ സച്ചിന്‍, കോരാണി വൈഎംഎ ജംക്ഷന്‍ വിഷ്ണുഭവനില്‍ സൂരജ് എന്ന വിഷ്ണു, തോന്നയ്ക്കല്‍ കുഴിത്തോപ്പില്‍ വീട്ടില്‍ കട്ട ഉണ്ണി എന്ന ജിഷ്ണു, പിരപ്പന്‍കോട് തൈക്കാട് മുളംകുന്നില്‍ ലക്ഷംവീട്ടില്‍ നന്ദു എന്ന ശ്രീനാഥ് എന്നിവര്‍ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ 11ന് വീട്ടിനുള്ളിലാണ് ഗുണ്ടകളുടെ വെട്ടേറ്റ് സുധീഷ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം സുധീഷിന്റെ കാല്‍പാദം വെട്ടിയെടുത്ത് പ്രതികള്‍  ആഹ്ലാദ പ്രകടനത്തോടെ നടുറോഡില്‍ വലിച്ചെറിയുകയായിരുന്നു.  സംഭവത്തില്‍ ഇതുവരെ എട്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ദക്ഷിണമേഖലാ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ അറിയിച്ചു. കഴിഞ്ഞദിവസം രഞ്ജിത്, നന്ദീഷ്, നിതീഷ് എന്നിവര്‍ അറസ്റ്റിലായിരുന്നു. കോരാണി ആലപ്പുറംകുന്ന് വടക്കുംകരവീട്ടില്‍ ഷിബിന്‍ ( 24 ) എന്നയാളെയും  കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ പ്രധാന പ്രതി  സുധീഷ് ഉണ്ണി, രണ്ടാം പ്രതി ഒട്ടകം രാജേഷ്, മൂന്നാം പ്രതി മുട്ടായി ശ്യാംകുമാര്‍ എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല.   കൊല്ലാനുപയോഗിച്ച ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്ന മൂളയം നദിക്കരികില്‍ പ്രതികളെ കൊണ്ടുവന്ന് പൊലീസ് തെളിവെടുത്തു. നേരത്തെ അറസ്റ്റിലായ ഓട്ടോ െ്രെഡവര്‍ രഞ്ജിത്തിന്റെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളും  കണ്ടെടുത്തു. 

ആറ്റിങ്ങല്‍ സ്‌റ്റേഷന്‍ പരിധിയില്‍ മങ്കാട്ടുമൂലയില്‍ രണ്ടു യുവാക്കളെ മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയും വീട്ടമ്മയ്ക്കു നേരെ നാടന്‍ പടക്കം എറിയുകയും ചെയ്ത സംഭവത്തില്‍ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷ്.  കേസിലെ പ്രതി ഒട്ടകം രാജേഷിന്റെ അനുജനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലും സുധീഷിനും സഹോദരനും പങ്കുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇതും പകയ്ക്കു കാരണമായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com