പ്രദീപിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം; ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി : മന്ത്രിസഭാ തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2021 02:04 PM  |  

Last Updated: 15th December 2021 02:04 PM  |   A+A-   |  

pinarayi vijayan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഊട്ടി കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വ്യോമസേന വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. പ്രദീപിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായമായി നല്‍കും. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. പ്രദീപിന്റെ അച്ഛന്റെ ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 

വിസി നിയമനം സുതാര്യമെന്ന് മുഖ്യമന്ത്രി 

വിസി നിയമനം സുതാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. നടക്കുന്നത് അനാവശ്യ വിവാദമാണ്. കണ്ണൂര്‍ വിസിയുടെ നിയമനം നടപടിക്രമങ്ങള്‍ പാലിച്ചാണ്. സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. വിസി നിയമനങ്ങളെല്ലാം സുതാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഗവര്‍ണറെയും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിമര്‍ശിച്ചു. ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയമുണ്ട്. ഗവര്‍ണര്‍ അനാവശ്യ വിവാദമുണ്ടാക്കി. ഗവര്‍ണറുമായുള്ള ഭിന്നതയും മുഖ്യമന്ത്രി വിശദീകരിച്ചു. ഗവര്‍ണറുടെ കത്തും അനുബന്ധ സംഭവങ്ങളും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കി.