മൃതദേഹം ഒന്നിന് 40,000 രൂപ, 156 എണ്ണം വിറ്റ വകയില്‍ കിട്ടിയത് 62ലക്ഷം; നാലുവര്‍ഷത്തിനിടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ 267 അനാഥ മൃതദേഹങ്ങള്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ നാലുവര്‍ഷത്തിനിടെ അവകാശികള്‍ ഇല്ലാതെ വന്ന അനാഥ മൃതദേഹങ്ങളുടെ എണ്ണം 267
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ നാലുവര്‍ഷത്തിനിടെ അവകാശികള്‍ ഇല്ലാതെ വന്ന അനാഥ മൃതദേഹങ്ങളുടെ എണ്ണം 267. ഇതില്‍ 156 എണ്ണം സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കിയതായി എറണാകുളം ജനറല്‍ ആശുപത്രി അറിയിച്ചു. വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാല നല്‍കിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലാണ് വിശദാംശങ്ങള്‍.

2017 ഓഗസ്റ്റ് ഒന്നുമുതല്‍ 2021 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ലഭിച്ച അനാഥ മൃതദേഹങ്ങളുടെ കണക്കാണിത്. 267 എണ്ണത്തില്‍ 156 എണ്ണം സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് കൈമാറി. ഇതില്‍ 154 എണ്ണവും സ്വകാര്യ മെഡിക്കല്‍ കോളജുകളാണ് വാങ്ങിയത്. മൃതദേഹങ്ങള്‍ നല്‍കിയ വകയില്‍ 62,40,000 രൂപ ജനറല്‍ ആശുപത്രിക്ക് ലഭിച്ചതായി വിവരാവകാശ രേഖയില്‍ പറയുന്നു.

മൃതദേഹം ഒന്നിന് 40000 രൂപയാണ് ഈടാക്കിയത്. ഇത്തരത്തില്‍ ലഭിക്കുന്ന തുക മോര്‍ച്ചറി, ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്. 57ലക്ഷത്തില്‍പ്പരം രൂപ ഇപ്പോള്‍ നീക്കിയിരിപ്പ് ആയി ഉണ്ടെന്നും മറുപടിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com