'11 കൊല്ലമായി ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു, പരാതിയില്ല, പരിഭവമില്ല': കുറിപ്പുമായി എം എം മണി 

ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ വിദ്യാലയങ്ങളില്‍ ഒരേ യൂണിഫോം നടപ്പാക്കുന്ന പുരോഗമന ചുവടുവെയ്പിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് കേരളത്തിലൊട്ടാകെ നടക്കുന്നത്
എം എം മണി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഇരട്ടയാര്‍ പഞ്ചായത്തിലെ സ്‌കൂള്‍
എം എം മണി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഇരട്ടയാര്‍ പഞ്ചായത്തിലെ സ്‌കൂള്‍

കൊച്ചി: ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ വിദ്യാലയങ്ങളില്‍ ഒരേ യൂണിഫോം നടപ്പാക്കുന്ന പുരോഗമന ചുവടുവെയ്പിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് കേരളത്തിലൊട്ടാകെ നടക്കുന്നത്. കോഴിക്കോട് ബാലുശേരിയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഇതിന് തുടക്കമിട്ടത്. മറ്റു സ്‌കൂളുകളും ഈ പാതയിലേക്ക് നീങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതിനിടെ കാലത്തിന് മുന്നേ നടന്ന ഒരു ഗ്രാമത്തിലെ സ്‌കൂള്‍ പരിചയപ്പെടുത്തുകയാണ് സിപിഎം നേതാവ് എം എം മണി.

കുറിപ്പ്:

എന്റെ മണ്ഡലത്തിലെ ഇരട്ടയാര്‍ പഞ്ചായത്തിലെ ശാന്തി ഗ്രാം എന്ന ഗ്രാമം. അവിടെ സര്‍ക്കാര്‍ തലത്തിലെ കേരളത്തിലെ ഒരേയൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 2010 ല്‍ നിലവില്‍ വന്നു.11 വര്‍ഷം കൊണ്ട് 1800 ഓളം കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം.  കാലത്തിനു മുന്നേ നടന്ന ഈ ഗ്രാമം, സ്‌കൂള്‍ നിലവില്‍ വന്നത് മുതല്‍ ആണ്‍  പെണ്‍ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു. പരാതിയില്ല ! പരിഭവമില്ല ! എല്ലാവരും Happy

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com