മൊബൈൽ വാങ്ങാൻ പണം ഇല്ല; അയൽക്കാരന്റെ വീട് കുത്തിത്തുറന്ന് മോഷണം; 18കാരൻ പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th December 2021 02:38 PM |
Last Updated: 16th December 2021 02:38 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: മോഷ്ടിച്ച പണത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങി മടങ്ങുന്നതിനിടെ 18കാരൻ പൊലീസിന്റെ പിടിയിൽ. കിടപ്രം വടക്ക് കാട്ടുവരമ്പേല്‍ വീട്ടില്‍ അമ്പാടി ശേഖറിനെ (18)യാണ് കിഴക്കേ കല്ലട പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച പകല്‍ അയല്‍ വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് മോഷ്ടിച്ചത്.
മണ്‍റോത്തുരുത്തില്‍ വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങള്‍ ബന്ധു വീടുകളില്‍ അഭയം തേടി. ഇത് അവസരമാക്കിയായിരുന്നു മോഷണം. എസ്ഐമാരായ ബി അനീഷ്, ശരത്ചന്ദ്രന്‍ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.