പട്ടാപ്പകൽ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; സ്വയം തീ കൊളുത്തി യുവാവ്; ഗുരുതരാവസ്ഥയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 17th December 2021 11:28 AM |
Last Updated: 17th December 2021 11:28 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ യുവാവിന്റെ ശ്രമം. കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്ന് രാവിലെയോടെയാണ് സംഭവം. യുവതിയെ തീ കൊളുത്തിയ ശേഷം യുവാവും സ്വയം തീ കൊളുത്തി. ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9.50ഓടെയാണ് സംഭവമുണ്ടായത്. പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയാണ് യുവതി.
തീ കൊളുത്തിയ യുവാവ് യുവതിയുടെ അയൽക്കാരനാണെന്ന് പ്രാഥമിക റിപ്പോർട്ടുകളുണ്ട്. അക്രമത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.