ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2021 03:09 PM  |  

Last Updated: 17th December 2021 03:17 PM  |   A+A-   |  

School HOLIDAY

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 24 മുതല്‍ അവധി. ജനുവരി രണ്ടുവരെ പത്തുദിവസമാണ് സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്നിരുന്ന സ്‌കൂളുകള്‍ നവംബര്‍ ഒന്നുമുതലാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നത്. തിങ്കള്‍ മുതല്‍ ശനി വരെയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.